സ്വകാര്യ സുരക്ഷയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ വിശദീകരണം തൃപ്തികരം : ആലുവ റൂറല്‍ എസ്പി

297

കൊച്ചി : സ്വകാര്യ സുരക്ഷയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ്. ദിലീപിന്റെ വിശദീകരണത്തില്‍ തൃപ്തി അറിയിച്ച പോലീസ്, സുരക്ഷാ ഏജന്‍സിക്കു ലൈസന്‍സ് ഉണ്ടെങ്കില്‍ ആയുധങ്ങള്‍ ഉപയോഗിക്കാമെന്നും വ്യക്തമാക്കി. ആലുവ പൊലീസ് ഞായറാഴ്ചയാണു ദിലീപിനു നോട്ടിസ് നല്‍കിയത്. സുരക്ഷാ ജീവനക്കാരുടെ പേരും തിരിച്ചറിയല്‍ രേഖകളും നല്‍കണം. അവര്‍ ആയുധം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ലൈസന്‍സ് ഹാജരാക്കണം. സുരക്ഷാ ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കണം തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്.

NO COMMENTS