ദിലീപിനേയും നാദിര്‍ഷയേയും ചോദ്യം ചെയ്യുന്നത് അഞ്ച് മണിക്കൂര്‍ പിന്നിട്ടു

302

ആലുവ: നടി ആക്രമിക്കപ്പെട്ട കേസിലും പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കേസിലും ദിലീപിനേയും നാദിര്‍ഷയേയും ആലുവ പൊലീസ് ക്ളബ്ബില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഐജി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന മൊഴിയെടുക്കല്‍ അഞ്ച് മണിക്കൂര്‍ പിന്നിട്ടു. ഇരുവരെയും വെവ്വേറെ മുറികളില്‍ ഇരുത്തിയാണ് പോലീസ് വിവരങ്ങള്‍ ചോദിച്ചറിയുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളെക്കുറിച്ചും അന്വേഷണം സംഘം ഇരുവരോടും ചോദിച്ചറിയുന്നുണ്ട്. ഇരുവരും ചോദ്യം ചെയ്യലിനോട് നന്നായി സഹകരിക്കുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. പള്‍സര്‍ സുനി അയച്ച കത്തിനെക്കുറിച്ചും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട ഫോണ്‍ കോളിനെക്കുറിച്ചുമാണ് പോലീസ് പ്രധാനമായും ആരായുന്നത്. മാത്രമല്ല കഴിഞ്ഞ ദിവസം ആക്രമണത്തിന് ഇരയായ നടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ചോദ്യം ചെയ്യല്‍.