ദിലീപ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും

218

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തടവില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ അറസ്റ്റിലായി ആലുവ സബ്ജയിലില്‍ തടവുകാരനായി കഴിയുന്ന ദിലീപ് തന്റെ ജയില്‍വാസം 64 ദിവസം പിന്നിടുമ്ബോള്‍ ഇത് നാലാം തവണയാണ് ജാമ്യം തേടി കോടതിക്ക് മുന്നിലെത്തുന്നത്. നേരത്തെ രണ്ട് തവണ ഹൈക്കോടതിയും ഒരു തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യ ഹരജി തള്ളിയിരുന്നു.

NO COMMENTS