അച്ഛന്‍റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ നടന്‍ ദിലീപ് വീട്ടിലെത്തി

176

കൊച്ചി : അച്ഛന്‍റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ നടന്‍ ദിലീപ് വീട്ടിലെത്തി. ആലുവ കൊട്ടാരക്കടവിലെ പത്മസരോവരം എന്ന വീട്ടിലും ആലുവ മണപ്പുറത്തുമായിരുന്നു ചടങ്ങുകള്‍. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ ആലുവ മണപ്പുറത്തെ ചടങ്ങില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ല. രാവിലെ ദിലീപിനെ ജയിലില്‍ നിന്ന് പുറത്തിറക്കുന്നത് കാണുന്നതിനായി വന്‍ ജനക്കൂട്ടമാണ് ജയിലിന് പുറത്ത് എത്തിയത്.