ദീലീപ് ചിത്രം രാമലീല ഈ മാസം 22 ന് തീയറ്ററുകളിലെത്തും

183

ദീലീപ് ചിത്രം രാമലീലയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഈ മാസം 22ന് തീയറ്ററുകളിലെത്തും. ദിലീപ് പുറത്തിറങ്ങുന്നത് അനിശ്ചിതമായി നീളുന്നതിനിടെയാണ് രാമലീലയുടെ റിലീസുമായി ടോമിച്ചന്‍ മുളകുപാടം മുന്നോട്ടുപോകുന്നത്. ഇതിന്റെ ആദ്യ സൂചനയെന്നോണം ദിലീപ് ജയിലിലായതുകൊണ്ടല്ല റിലീസ് മാറ്റിയതെന്ന പ്രസ്താവനയുമായി നിര്‍മാതാവ് രംഗത്തെത്തിയിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ ചിത്രം ഈ മാസം 22ന് പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക പ്രയാഗ മാര്‍ട്ടിനാണ്.