ദിലീപിന്റെ ഭൂമി കയ്യേറ്റങ്ങളെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് റവന്യൂമന്ത്രി

263

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ റവന്യൂ അന്വേഷണം. പുഴയോരത്ത് ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കി മള്‍ട്ടിപ്ലെക്സ് തീയറ്റര്‍ നിര്‍മിച്ചു, ചാലക്കുടിയില്‍ വ്യാജ ആധാരം ചമച്ച്‌ ഭൂമി സ്വന്തമാക്കി എന്നിവയാണ് ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍. ദിലീപിന്റെ ഭൂമി കയ്യേറ്റങ്ങളെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് തൃശൂര്‍ കലക്ടറോട് റവന്യൂമന്ത്രി ആവശ്യപ്പെട്ടു.