ദിലീപിന്റെ പൊലീസ് കസ്റ്റഡി ഒരു ദിവസം കൂടി നീട്ടി

261

കൊച്ചി: നടിയെ ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന്‍റെ പോലീസ് കസ്റ്റഡി കാലാവധി നീട്ടി. നടിയെ ആക്രമിച്ച വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്താത്തതിനാല്‍ ജാമ്യം നല്‍കരുതെന്ന പൊലീസ് വാദം പരിഗണിച്ച്‌ ഒരു ദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍. രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ദിലീപിനെ കോടതിയില്‍ ഹാജരാക്കുകയും ജാമ്യാപേക്ഷ പരിഗണിക്കുകയും ചെയ്തിരുന്നു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവിലാണെന്ന സൂചനയും കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടായേക്കുമെന്ന പൊലീസിന്റെ വിശകലനവും കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്.