നടിയെ ആക്രമിച്ച കേസ് : തെളിവെടുപ്പു തുടരുന്നു

217

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപുമായുള്ള തെളിവെടുപ്പു തുടരുന്നു. തൃശൂരിലെ ടെന്നീസ് ക്ലബ്, ജോയ്സ് പാലസ്, ഗരുഡ ഹോട്ടല്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ തെളിവെടുപ്പ് നടക്കുന്നത്. നാളെയാണു ദിലീപിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത് അതിനു മുന്‍പു തെളിവെടുപ്പു പൂര്‍ത്തിയാക്കുന്നതിനാണു ശ്രമം.
ഇന്നലെ ദിലീപിനെ ഗൂഢാലോചന നടന്നതായി സംശയമുള്ള കൊച്ചിയിലെയും തൊടുപുഴയിലുമെത്തിച്ച്‌ തെളിവെടുത്തിരുന്നു. ദിലീപിനെ കൂക്കി വിളിയോടെയാണ് തെളിവെടുപ്പ് സ്ഥലങ്ങളില്‍ ജനം സ്വീകരിച്ചത്. വന്‍ ജനക്കൂട്ടം സ്ഥലത്തുണ്ടായിരുന്നതിനാല്‍ തൊടുപുഴയില്‍ ദിലീപിനെ വാഹനത്തില്‍നിന്നും പുറത്തിറക്കാനായിരുന്നില്ല. തെളിവെടുപ്പിനുശേഷം ആലുവ പൊലീസ് ക്ലബിലെത്തിച്ച ദിലീപിനെ എഡിജിപി: ബി. സന്ധ്യയുടെ നേതൃത്വത്തില്‍ വീണ്ടും ചോദ്യം ചെയ്തു. അതേസമയം, നടി ആക്രമിക്കപ്പെട്ട അന്നും പിറ്റേന്നും ദിലീപുമായി ഫോണില്‍ സംസാരിച്ചവരെയും ചോദ്യം ചെയ്യും. പ്രധാനമായും നാലുപേരില്‍നിന്നാണു മൊഴി എടുക്കുന്നത്. അന്‍വര്‍ സാദത്ത് എംഎല്‍എ, മുതിര്‍ന്ന നടന്‍ എന്നിവരും പൊലീസ് തയാറാക്കിയ ലിസ്റ്റിലുണ്ട്.

NO COMMENTS