രാമലീലയുടെ റിലീസ് മാറ്റിവെച്ചു

244

കോഴിക്കോട്: ദിലീപ് നായകനാകുന്ന രാമലീലയുടെ റിലീസ് മാറ്റിവെച്ചു. വെള്ളിയാഴ്ച്ചയായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. പുതിയ റിലീസ് തിയ്യതിയോ റിലീസ് മാറ്റിവെക്കാനുള്ള കാരണമോ വ്യക്തമല്ല. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക പ്രയാഗ മാര്‍ട്ടിനാണ്.
പുലിമുരുകന്റെ വിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം കൂടിയാണ് രാമലീല. പാലക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. രാമനുണ്ണിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ കുടുംബകാര്യങ്ങളും രാഷ്ട്രീയപ്രവര്‍ത്തനവുമാണ് ചിത്രത്തിന്റെ പ്രമേയം.
മുകേഷ്,സിദ്ദിഖ്, വിജയരാഘവന്‍,കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണിത്.

NO COMMENTS