നടിക്കെതിരായ പരാമര്‍ശത്തില്‍ പരസ്യമായി ദിലീപ് ഖേദം പ്രകടിപ്പിച്ചു

198

കൊച്ചി : സംസ്ഥാനത്തേയും സിനിമാ മേഖലയേയും ഇളക്കി മറിച്ച ഒന്നായിരുന്നു ആക്രമണത്തിനിരയായ നടിയ്ക്കെതിരെ ദിലീപ് നടത്തിയ പരാമര്‍ശം. എന്നാല്‍ ഇന്ന് കൊച്ചിയില്‍ നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ നടിക്കെതിരായ പരാമര്‍ശത്തില്‍ പരസ്യമായി ദിലീപ് ഖേദം പ്രകടിപ്പിച്ചു. ചാനലിലെ തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുവെന്ന് ദിലീപ് പറഞ്ഞു. താര സംഘടനയായ അമ്മയുടെ യോഗത്തിലാണ് ദിലീപ് മാപ്പു പറഞ്ഞത്.
അമ്മ ജനറല്‍ബോഡിയോഗത്തില്‍ ആക്രമിക്കപ്പെട്ട നടി പങ്കെടുക്കുന്നില്ല. ഷൂട്ടിംഗ് തിരക്കുകള്‍ കാരണം താനും പങ്കെടുക്കില്ലെന്ന് നടി മഞ്ജു വാര്യരും വ്യക്തമാക്കിയിരുന്നു.