ഡിജിറ്റലായി ജില്ലാ വികസനസമിതി

92

കാസറകോട് : ജില്ലാ പ്ലാനിങ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ വികസന സമിതി യോഗത്തിന്റെ റിപ്പോര്‍ട്ട് ദൃശ്യചാരുതകളോടെ അവതരിപ്പിച്ചു . ജില്ലയുടെ വികസനത്തിനായി പദ്ധതികളാവിഷ്‌കരിക്കാന്‍ ജനപ്രതിനിധി കളും ഉദ്യോഗസ്ഥരും സംബന്ധിക്കുന്ന പ്രധാനപ്പെട്ട യോഗത്തില്‍ മുഴുവന്‍ കാര്യങ്ങളും അനിമേഷന്‍, ഗ്രാഫിക്‌സ് ദൃശ്യചാരുത യോടെയാണ് അവതരിപ്പിച്ചത്.

ജില്ലാ വികസന സമിതി ചെയര്‍മാനായ ജില്ലാ കളക്ടറുടെയും എം.പി യുടെയും എം.എല്‍.എ മാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരുടെയും ചിത്രങ്ങളുള്‍പ്പെടെ, സമഗ്ര വിവരങ്ങള്‍ ഗ്രാഫിക്‌സ് ആയാണ് റിപ്പോര്‍ട്ട് തയ്യാറാക്കി അവതരിപ്പിച്ചത്.

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ് സത്യപ്രകാശിന്റെ നേതൃത്വത്തില്‍ പ്ലാനിങ് ഓഫീസിലെ റിസര്‍ച്ച് ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് ഡിജിറ്റല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജില്ലാ വികസന സമിതി യോഗത്തിന്റെ അജണ്ട, ചെയര്‍മാന്റെ വാക്കുകളിലൂടെയുള്ള അവതരണം, കഴിഞ്ഞ വികസന സമിതി യോഗത്തിലെ തുടര്‍ നടപടി അവലോകനം, വിവിധ ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ , എം.എല്‍.എ ഫണ്ട.് പദ്ധതി പുരോഗതി അവലോകനം, വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി അവലോകനം, തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അവലോകനം, പദ്ധതി പുരോഗതി അവലോകനം, തുടങ്ങിയവയെല്ലാമാണ് അവതരിപ്പിച്ചത്. ജില്ലാ വികസന സമിതി യോഗത്തില്‍ ആദ്യമായാണ് പൂര്‍ണ്ണമായും ഡിജിറ്റല്‍ രൂപത്തില്‍ പ്ലാനിങ് ഓഫീസര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്.

ജില്ലാ വികസനസമിതി യോഗത്തിന്റ കഴിഞ്ഞ ഒരുവര്‍ഷമായി സമിതി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു നടത്തിയ ആമുഖ പ്രസംഗങ്ങള്‍ പുസ്തകരൂപത്തില്‍ തയ്യാറാക്കി കെ.കുഞ്ഞിരാമന്‍ എം.എല്‍.എപ്രകാശനം ചെയ്തു.

NO COMMENTS