ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്തു ; ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര

261

ധരംശാല: ഓസ്‌ട്രേലിക്കെതിരായ പരമ്പര ജയത്തോടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ തിരിച്ചു പിടിച്ചു. ഹോം സീസണിെ എല്ലാ പരമ്പരയും നേടിയാണ് ഇന്ത്യയുടെ ജൈത്ര യാത്ര. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ എട്ടു വിക്കറ്റ് ജയത്തോടെയാണ് ഓസീസിനെതിരായ പരമ്പര ഇന്ത്യ നേടിയത്. 2-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇത് തുടര്‍ച്ചയായ എഴാം പരമ്പര നേട്ടമാണ് ഇന്ത്‌യയുടേത്. 106 റണ്‍സിന്റെ വിജയലക്ഷ്യം രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. 23.5 ഓവറില്‍ ആധികാരികമായാണ് ഇന്ത്യയുടെ ജയം. ഓസ്‌ട്രേലിയ 300- 137, ഇന്ത്യ 332 -106/2 (23.5) എന്ന സ്‌കോറിലാണ് ഇന്യയുടെ നേട്ടം.
വിക്കറ്റ് നഷ്ടപ്പെടാതെ 19 റണ്‍സ് എന്ന നിലയിലാണ് നാലാം ദിനത്തില്‍ ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. സ്‌കോര്‍ 46ല്‍ വച്ച് ഇന്ത്യക്ക് മുരളി വിജയിയെയും (എട്ട്) പൂജാരെയും (പൂജ്യം) നഷ്ടമായെങ്കിലും പിന്നീട് രാഹുലും ക്യാപ്റ്റന്‍ രാഹനെയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. രാഹുല്‍ 51 റണ്‍സെടുത്തു. പരമ്പരയില്‍ രാഹുലിന്റെ ആറാം അര്‍ദ്ധ സെഞ്ച്വറിയാണിത്. രഹാനെ 38 റണ്‍സെടുത്ത്. ഇരുവരും പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 9.5 ഓവറില്‍ ഇരുവരും ചേര്‍ന്നു നേടിയത് 60 റണ്‍സാണ്. രണ്ടാം ഇന്നിങ്‌സില്‍ 137 റണ്‍സിന് ഓസ്‌ട്രേലിയ പുറത്തായതോടെയാണ് ഇന്ത്യയുടെ വിജയലക്ഷ്യം 106 ആയത്. ഇന്ത്യക്ക് 32 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചിരുന്നു.

NO COMMENTS

LEAVE A REPLY