കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ചൈല്‍ഡ് ഫ്രണ്ട്‌ലി കെട്ടിടം ഡി ജി പി ഉദ്ഘാടനം ചെയ്തു .

47

കാസര്‍കോട്: ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ചൈല്‍ഡ് ഫ്രണ്ട്‌ലി കെട്ടിടം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആധുനിക സജ്ജീകരണങ്ങളോടെയുള്ള കെട്ടിടത്തിൽ കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍, പരാതിയുമായി എത്തുന്ന വര്‍ക്ക് ഇരിപ്പിടം എന്നിവയും സജ്ജമാണ്. കുട്ടികളുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും കേള്‍ക്കുകയും പരിഹരി ക്കുകയുമാണ് ലക്ഷ്യം. ഐ ജി പി വിജയന്‍ ഒപ്പമുണ്ടായിരുന്നു.

എസ് പി ഡി ശില്‍പ, ഡി വൈ എസ് പി പി ബാലകൃഷ്ണന്‍, സി ഐ പി രാജേഷ്, പ്രിന്‍സിപ്പല്‍ എസ് ഐ പി വിപിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

NO COMMENTS