നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നീളുന്നതില്‍ ഡി.ജി.പിക്ക് അതൃപ്തി

323

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നീളുന്നതില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് അതൃപ്തി. അന്വേഷണ ചുമതലയുള്ള ഐ.ജിയേയും മേല്‍നോട്ട ചുമതലയുള്ള എ.ഡി.ജി.പിയേയും വിളിച്ചുവരുത്തി ഡി.ജി.പി അന്വേഷണ വിവരങ്ങള്‍ തിരക്കി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് തെളിവുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി. കേസില്‍ കുറ്റാരോപിതര്‍ അറസറ്റിലാകുകയും സംശയത്തിന്റെ മുള്‍മുന നീളുന്നവര്‍ സമീപപ്രദേശത്തുതന്നെ ഉണ്ടായിരിക്കുകയും ചെയ്യുമ്ബോള്‍ അന്വേഷണം അനന്തമായി നീളുന്നതില്‍ അര്‍ത്ഥമില്ലെന്ന നിലപാടിലാണ് ഡി.ജി.പി.
അതേസമയം, നടിക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്നും ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുന്നുവെന്നും കാണിച്ച്‌ ദിലീപ് നല്‍കിയ പരാതിയില്‍ അന്വേഷണം വൈകുന്നതിലും ഡി.ജി.പി അതൃപ്തി അറിയിച്ചിട്ടുണ്ട്. രണ്ടു മാസം മുന്‍പ് നല്‍കിയ പരാതിയില്‍ ഇതുവരെ അന്വേഷണം നടക്കാത്തതിലാണ് ഡി.ജി.പി അതൃപ്തി പ്രകടമാക്കിയത്.