ദേവസ്വം ബോർഡ് എൽ.ഡി.ക്ലാർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ്-2: സംവരണത്തിനായി സാക്ഷ്യപത്രം അപ്‌ലോഡ് ചെയ്യണം

112

കേരള ദേവസ്വം റിക്രുട്ടമെന്റ് ബോർഡ് പ്രസിദ്ധപ്പെടുത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി. ക്ലാർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ്-2 തസ്തികയിലേക്കുളള സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട ഹിന്ദു സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉദ്യോഗാർഥികൾ (ഇ.ഡബ്ല്യൂ.എസ്) ഇക്കാര്യം തെളി യിക്കുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും നിശ്ചിത മാതൃകയിൽ സാക്ഷ്യപത്രം മറ്റ് സർട്ടിഫിക്കറ്റുകൾ ക്കൊപ്പം അവരവരുടെ പ്രൊഫൈലിൽ ഡിസംബർ 31നു മുമ്പ് അപ്‌ലോഡ് ചെയ്യണം. അവയുടെ സ്വയം സാക്ഷ്യപ്പെടു ത്തിയ പകർപ്പുകൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് സെക്രട്ടറിക്ക് നേരിട്ടോ തപാൽമാർഗ്ഗമോ സമർപ്പിക്ക ണം.

ഇ.ഡബ്ല്യു.എസ് ആനുകൂല്യത്തിന് അർഹരായ ഉദ്യോഗാർഥികൾക്ക് സാക്ഷ്യപത്രം നൽകുന്നതിനായി വില്ലേജ് ഓഫീ സർമാരെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആനുകൂല്യത്തിന് അർഹരായവരെ കണ്ടെത്തുന്നതിനുളള മാന ദണ്ഡ ങ്ങൾ, സാക്ഷ്യപത്രത്തിന്റെ മാതൃക മുതലായ വിശദവിവരങ്ങൾക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ഔദ്യോഗിക വെബ്‌സൈറ്റായ www.kdrb.kerala.gov.in ൽ ലഭിക്കും.

NO COMMENTS