ദേരാ സച്ചാ സൗദയുടെ ആശ്രമത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ രക്ഷിച്ചു

240

ചണ്ഡീഗഢ്: ദേരാ സച്ചാ സൗദയുടെ സിര്‍സയിലെ ആശ്രമത്തില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ അധികൃതര്‍ രക്ഷിച്ചു . ഇവരിപ്പോള്‍ ശിശുസംരക്ഷണവകുപ്പിന്റെ സംരക്ഷണയിലാണ്. വൈദ്യപരിശോധനയ്ക്കുശേഷം കുട്ടികളെ ശിശുസംരക്ഷണകേന്ദ്രങ്ങളിലാക്കുമെന്ന് സിര്‍സ ഡെപ്യൂട്ടി കമ്മിഷണര്‍ പ്രഭ്ജ്യോത് സിങ് പറഞ്ഞു. 650 പേരെ ഇതുവരെ ആശ്രമത്തില്‍നിന്ന് പുറത്തെത്തിച്ചെന്നും, ഇനി മുന്നൂറോളംപേര്‍ മാത്രമേ ബാക്കിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സിര്‍സയില്‍ ചൊവ്വാഴ്ച രാത്രി ഏഴുവരെ കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളും ബാങ്കുകളും പ്രവര്‍ത്തനം പുനരാരംഭിച്ചു. ഇതിനിടെ ഹരിയാണയിലെ ബര്‍ഗട് ജാട്ടന്‍ ഗ്രാമത്തില്‍ ദേരാ സച്ചാ സൗദയുടെ രജിസ്ട്രേഷനിലുള്ള ഒരു വാഹനം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. വാക്കി-ടോക്കി, കുറുവടികള്‍, നാല് പ്ലാസ്റ്റിക് പൈപ്പുകള്‍, മൂന്നു കുപ്പി പെട്രോള്‍, ജാക്കറ്റ് എന്നിവ വാഹനത്തില്‍നിന്നും കണ്ടെടുത്തു.

NO COMMENTS