പേഴ്‌സണൽ സെക്രട്ടറി തസ്തികയിലേക്ക് – ഡെപ്യൂട്ടേഷൻ നിയമനം.

183

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ഡയറക്ടറുടെ പേഴ്‌സണൽ സെക്രട്ടറി (25200-54000) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷിൽ ബിരുദവും സർക്കാർ/സ്വയംഭരണ സ്ഥാപനങ്ങളിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

ബയോഡേറ്റ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി, കെ.എസ്.ആർ പാർട്ട്-1, റൂൾ 144 പ്രകാരമുളള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുളള അപേക്ഷ ഡയറക്ടർ, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-11 (ഫോൺ – 04712553540) എന്ന വിലാസത്തിൽ ജൂൺ 22 നകം ലഭ്യമാക്കണം.

NO COMMENTS