ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ല്‍ ബോം​ബ് ഭീ​ഷ​ണി

158

ന്യൂ​ഡ​ല്‍​ഹി : ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ല്‍ ബോം​ബ് ഭീ​ഷ​ണി. കോ​ട​തി വ​ള​പ്പി​ല്‍ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്നും ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ സ്ഫോ​ട​നം ന​ട​ക്കു​മെ​ന്നു​മാ​യി​രു​ന്നു ഭീ​ഷ​ണി. ഒരു അ​ജ്ഞാ​ത​ന്‍ ഡ​ല്‍​ഹി പോ​ലീ​സി​നെ വിളിച്ച്‌ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കുകയായിരുന്നു. എന്നാല്‍ ബോം​ബ് സ്​ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും കോ​ട​തി​യി​ലും പ​രി​സ​ര​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും സം​ശ​യ​ക​ര​മാ​യ ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. പ്ര​ദേ​ശ​ത്ത് ക​ന​ത്ത സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.