ഏഷ്യ – പസിഫിക് രാജ്യങ്ങളിലെ ആദ്യ കാര്‍ബണ്‍രഹിത വിമാനത്താവളമെന്ന ബഹുമതി ഡല്‍ഹിക്ക്

192

ന്യൂഡല്‍ഹി • ഏഷ്യ – പസിഫിക് രാജ്യങ്ങളിലെ ആദ്യ കാര്‍ബണ്‍രഹിത വിമാനത്താവളമെന്ന ബഹുമതി ഡല്‍ഹിക്ക്. 7.84 മെഗാവാട്ട് സൗരോര്‍ജ പാനല്‍ സ്ഥാപിച്ചതടക്കം കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനായി എടുത്ത നടപടികള്‍ കണക്കിലെടുത്താണു ബഹുമതി. കാനഡയിലെ മോണ്‍ട്രിയോളില്‍ നടന്ന എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷനല്‍ യോഗത്തിലാണു ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തെ കാര്‍ബണ്‍രഹിതമായി പ്രഖ്യാപിച്ചത്.വിമാനത്താവള കാര്‍ബണ്‍ അക്രഡിറ്റേഷന്‍ സമിതിയുടെ ഏറ്റവും കൂടിയ പോയിന്റായ എ ലവല്‍ ത്രീ പ്ലസ് ന്യൂട്രാലിറ്റി സര്‍ട്ടിഫിക്കറ്റും വിമാനത്താവളത്തിനു ലഭിച്ചു. 2020 ആകുമ്ബോഴേക്കും സൗരോര്‍ജ ഉല്‍പാദനം 20 മെഗാവാട്ടായി ഉയര്‍ത്തുമെന്നു ഡല്‍ഹി എയര്‍പോര്‍ട്ട് ലിമിറ്റഡ് സിഇഒ ഐ. പ്രഭാകര റാവു പറഞ്ഞു.