ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍, ദുരന്തം ഒഴിവായി

230

ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ അപകടം തലനാരിഴയ്ക്ക് ഒഴിവായി. വിമാനത്താവളത്തിലെ റണ്‍വേയില്‍ രണ്ട് വിമാനങ്ങള്‍ മുഖാമുഖം വന്നുവെങ്കിലും പൈലറ്റുമാരുടെ മനസാന്നിധ്യം കൊണ്ട് അപകടം ഒഴിവാകുകയായിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ടവറില്‍ നിന്നുള്ള ആശയവിനിമയത്തിലെ തകരാറാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. ഇന്‍ഡിഗോ വിമാനവും സ്പൈസ്ജെറ്റ് വിമാനവുമാണ് റണ്‍വേയില്‍ മുഖാമുഖം വന്നത്. ലക്നൗവില്‍ നിന്ന് ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു ഇന്‍ഡിഗോ വിമാനം. പറന്നുയരുന്നതിന് വേണ്ടിയാണ് സ്പൈസ്ജെറ്റ് റണ്‍വേയിലേക്ക് വന്നത്. സംഭവത്തില്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY