ദീപക് മിശ്ര അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

180

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ദീപക് മിശ്രയെ നിയമ മന്ത്രാലയം അംഗീകരിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ ആഗസ്റ്റ് 27ന് സ്ഥാനമൊഴിയുന്നതോടെ അദ്ദേഹം ചുമതലയേല്‍ക്കും. ചീഫ് ജസ്റ്റിസാകുന്ന മിശ്ര 2018 ഒക്ടോബര്‍ രണ്ട് വരെ തത്സ്ഥാനത്ത് തുടരും.
ഏറെ കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിലെ വിധി പ്രഖ്യാപനം നടത്തിയ ബെഞ്ചിന്റെ തലവനാണ് മിശ്ര.1990-91ല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന രംഗനാഥ് മിശ്രയുടെ അനന്തരവനാണ് ദീപക് മിശ്ര.1953 ഒക്ടബോര്‍ മൂന്നിന് ഒഡിഷയില്‍ ജനിച്ച മിശ്ര, 1977ലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്.
1996ല്‍ ഒഡിഷ ഹൈക്കോടതി അഡിഷണല്‍ ജഡ്ജിയായി. 1997ലാണ് സ്ഥിരം ജഡ്ജിയായത്. 2009ല്‍ പാട്ന ഹൈക്കോടതിയുടെയും തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതിയുടെയും ചീഫ് ജസ്റ്റിസായ അദ്ദേഹം 2011 ഒക്ടോബറിലാണ് സുപ്രീംകോടതി ജഡ്ജിയായത്.

NO COMMENTS