ഹിന്ദു സംഘടനകളുടെ വധ ഭീഷണി; ദീപ നിശാന്ത് പരാതി നല്‍കി

791

തൃശൂര്‍: ഹിന്ദു സംഘടനകളുടെ വധഭീഷണിയെ തുടര്‍ന്ന് ശ്രീ കേരളവര്‍മ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. കോളജില്‍ എംഎഫ് ഹുസൈന്റെ ചിത്രം എസ്‌എഫ്‌ഐ കോളജില്‍ വരച്ചതിനെ അനുകൂലിച്ച്‌ ദീപ നിശാന്ത് രംഗത്തെത്തിയതോടെയാണ് സംഘപരിവാര്‍ അനുകൂല സംഘടനകള്‍ ഭീഷണിയുമായി രംഗത്തെത്തിയത്. സംഘപരിവാര്‍ സംഘടനകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലായിരുന്നു വധഭീഷണി. ദീപയുടെചിത്രം മോര്‍ഫ് ചെയ്ത് ഇത് ഞങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യമാണ് എന്ന രീതിയിലും പ്രചാരണമുണ്ടായി. സൈബര്‍ ആക്രമണങ്ങളെ നിയമപരമായി നേരിടുമെന്ന് ദീപ നിശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.