കോഴിക്കോട് തലയും കൈകാലുകളും വെട്ടിമാറ്റിയ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി

165

കോഴിക്കോട്: തലയും കൈകാലുകളും ഇല്ലാത്ത മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലം കാരശ്ശേരി തുണ്ടിമേല്‍ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ചാക്ക് തെരുവ് നായ്ക്കള്‍ കടിച്ച്‌ വലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. പുരുഷന്റെ മൃതദേഹമാണ് വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആരുടെതാണെന്ന് വ്യക്തമായിട്ടില്ല.