പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ വ​ന്‍ പ്ര​തി​ഷേ​ധ​വു​മാ​യി വ​ന്ന​വ​രെ ഡി​സി​പി ദേ​ശീ​യ ഗാ​നം ചൊ​ല്ലി ശാ​ന്ത​രാ​ക്കി മ​ട​ക്കി അ​യ​ച്ചു .

140

ബം​ഗ​ളു​രു: ബം​ഗ​ളു​രു ഡി​സി​പി ചേ​ത​ന്‍ സിം​ഗ് റാ​ത്തോ​ഡാണ് പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ വ​ന്‍ പ്ര​തി​ഷേ​ധ​വു​മാ​യി ഒ​ത്തു​കൂ​ടി​യ​വ​രെ പി​രി​ച്ചു​വി​ടാ​ന്‍ ദേ​ശീ​യ ഗാ​നം ചൊ​ല്ലി ശാ​ന്ത​രാ​ക്കി മ​ട​ക്കി അ​യ​ച്ചു .വ്യാ​ഴാ​ഴ്ച ബം​ഗ​ളു​രു ടൗ​ണ്‍ ഹാ​ളി​നു മു​ന്നി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​വ​ര്‍​ക്ക് ഇ​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന ചേ​ത​ന്‍, മൈ​ക്കി​ലൂ​ടെ പ്ര​തി​ഷേ​ധ​ക്കാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. അ​വ​രോ​ടു ശാ​ന്ത​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ശാ​ന്ത​രാ​യി​ല്ല. ഇ​തോ​ടെ പ്ര​തി​ഷേ​ധ​ങ്ങ​ളെ ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്‌ അ​ദ്ദേ​ഹം പ്ര​തി​ഷേ​ധ​ക്കാ​രോ​ടു സം​സാ​രി​ച്ചു.

തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കി​ട​യി​ല്‍​നി​ന്നു ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു. ത​ന്നോ​ടൊ​പ്പം ചേ​ര്‍​ന്നു ദേ​ശീ​യ​ഗാ​നം ആ​ല​പി​ക്കാ​ന്‍ പ്ര​തി​ഷേ​ധ​ക്കാ​രോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഒ​പ്പം പാ​ടു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷം പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഒ​ന്ന​ട​ങ്കം പി​രി​ഞ്ഞു പോ​യി.

മം​ഗ​ളൂ​രു​വി​ല്‍ ര​ണ്ടു പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്ന അ​തേ സാ​ഹ​ച​ര്യ​മു​ണ്ടാ​യ​പ്പോ​ഴാ​ണു, ബം​ഗ​ളു​രു​വി​ല്‍ പോ​ലീ​സ് ദേ​ശീ​യ​ഗാ​നം പാ​ടി പ്ര​തി​ഷേ​ധ​ക്കാ​രെ നി​യ​ന്ത്രി​ച്ച​ത്. ഡി​സി​പി പ്ര​തി​ഷേ​ധ​ക്കാ​രോ​ടു സം​സാ​രി​ക്കു​ന്ന​തി​ന്‍റെ​യും ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

NO COMMENTS