ദാ​വൂ​ദ് ഇ​ബ്രാ​ഹിം ഹൃദയാഘാതത്തെ തുടര്‍ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് റി​പ്പോ​ര്‍​ട്ട്

201

ന്യൂഡല്‍ഹി: അ​ധോ​ലോ​ക രാ​ജാ​വ് ദാ​വൂ​ദ് ഇ​ബ്രാ​ഹിം ഹൃദയാഘാതത്തെ തുടര്‍ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. സി​എ​ന്‍​എ​ന്‍- ന്യൂ​സ് 18 ആ​ണ് ഇ​ക്കാ​ര്യം പുറത്ത് വിട്ടിരിക്കുന്നത്. മ​സ്തി​ഷ്കാ​ര്‍​ബു​ദം ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നുവെന്നും ശ​രീ​ര​ത്തി​ന്‍റെ വ​ല​തു ഭാ​ഗം ത​ള​ര്‍​ന്ന​താ​യും റിപ്പോര്‍ട്ടുണ്ട്. എ​ന്നാ​ല്‍ ദാ​വൂ​ദി​ന്‍റെ ആ​രോ​ഗ്യം സം​ബ​ന്ധി​ച്ച്‌ പു​റ​ത്തു​വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ വാ​സ്ത​വ​മ​ല്ലെ​ന്ന് ദാ​വൂ​ദി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി ഛോട്ടാ ​ഷ​ക്കീ​ല്‍ അറിയിച്ചു. ദാ​വൂ​ദ് മ​രി​ച്ച​താ​യു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്. എന്നാല്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

NO COMMENTS

LEAVE A REPLY