ദാവൂദ് ഇബ്രാഹിമിന്‍റെ 15,000 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ യു.എ.ഇ സര്‍ക്കാര്‍ കണ്ടുകെട്ടി

263

ദുബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്‍റെ 15,000 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ യു.എ.ഇ സര്‍ക്കാര്‍ കണ്ടുകെട്ടി. മുംബൈ സ്ഫോടനത്തിന്‍റെ മുഖ്യ സൂത്രധാരനായ ദാവൂദിന് യു.എ.ഇയില്‍ നിരവധി ഹോട്ടലുകളുണ്ട്. യു.എ.ഇയിലെ പ്രമുഖ കമ്പനികളില്‍ ഇയാള്‍ക്ക് ഓഹരി പങ്കാളിത്തവുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇടപെടലാണ് യു.എ.ഇ സര്‍ക്കാരിന്‍റെ നടപടിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം യു.എ.ഇ സന്ദര്‍ശനത്തിനിടെ ദാവൂദിന്‍റെ യു.എ.ഇയിലെ സ്വത്തുക്കളെക്കുറിച്ച്‌ മോഡി വിവരം കൈമാറിയിരുന്നു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന ദാവൂദിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി ദാവൂദ് ഇബ്രാഹിമിന്‍റെ പേരിലുള്ള സ്വത്തുക്കളെക്കുറിച്ച്‌ യു.എ.ഇ അന്വേഷിച്ചു വരികയായിരുന്നു. യു.എ.ഇയ്ക്ക് പുറമെ ഇന്ത്യ, മൊറോക്കോ, സ്പെയിന്‍, സിംഗപ്പൂര്‍, തായ്ലന്‍ഡ്, സൈപ്രസ്, തുര്‍ക്കി, പാകിസ്താന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലും ദാവൂദിന് കോടികളുടെ സ്വത്തുക്കളുണ്ട്.

NO COMMENTS

LEAVE A REPLY