ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ഥിയുടെ മരണം; നാട്ടുകാര്‍ പ്രതിയുടെ കട കത്തിച്ചു

222

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി സ്കൂള്‍ വിദ്യാര്‍ത്ഥി പാന്‍മസാല വില്‍പനക്കാരുടെ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ പ്രതിയുടെ കട കത്തിച്ചു. രാത്രി ഏഴ് മണിയോടെ മയൂര്‍ വിഹാറിലായിരുന്നു സംഭവം. വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നതിനായി പ്രദേശവാസികള്‍ മെഴുകുതിരി കത്തിച്ച്‌ പ്രകടനം നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രകടനം അക്രമാസക്തമാവുകയും പ്രതിയുടെ പാന്‍ കട കത്തിക്കുകയുമായിരുന്നു. കട പൂര്‍ണമായും കത്തി നശിച്ചു. സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വലിയ പോലീസ് സന്നാഹം ഇവിടെ ക്യാമ്ബ് ചെയ്യുന്നുണ്ട്. സ്ഥലത്തെ കടകള്‍ പോലീസ് അടപ്പിച്ചിരിക്കുകയാണ്. ഡല്‍ഹി മയൂര്‍വിഹാര്‍ ഫേസ് ത്രീയില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകന്‍ രജത്തിന്റെ (15) കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പാന്‍ മസാല വില്‍പനക്കാരനും രണ്ട് മക്കളുമാണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്.