ഡി സിനിമാസ് അടച്ചുപൂട്ടി

246

ചാലക്കുടി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് അടച്ചുപൂട്ടി. ചാലക്കുടി നഗരസഭാ കൗണ്‍സില്‍ തീരുമാനത്തെ തുടര്‍ന്നായിരുന്നു നടപടി. പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അടച്ചുപൂട്ടല്‍.കെട്ടിട നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.നിര്‍മ്മാണാനുമതി കൊടുത്തതില്‍ അപാകതയുണ്ടെന്നും നഗരസഭ കണ്ടെത്തി.ഡി സിനിമാസിന് നിര്‍മ്മാണ അനുമതി നല്‍കിയ കാര്യം ചര്‍ച്ച ചെയ്യാനായി കഴിഞ്ഞദിവസം ചാലക്കുടി നഗരസഭയുടെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. തീയേറ്ററിന് അനുമതി നല്‍കിയത് സംബന്ധിച്ച്‌ പല ആരോപണങ്ങളും യോഗത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഉന്നയിച്ചു.ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ തീയേറ്ററിന് നിര്‍മ്മാണ അനുമതി നല്‍കിയതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഡി സിനിമാസ് അടച്ചു പൂട്ടാന്‍ നഗരസഭ തീരുമാനിക്കുകയായിരുന്നു.