ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് കണ്ടെത്തി

197

തൃശൂര്‍: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന്‍ സര്‍വേ വിഭാഗം കണ്ടെത്തി. കഴിഞ്ഞ 30 വര്‍ഷത്തെ രേഖകളുടെ അടിസ്ഥാനത്തില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിലും പഴയ രേഖകള്‍ ലഭ്യമല്ല. സമീപത്തെ ക്ഷേത്രത്തിന് ഇനിയും പരാതിയുണ്ടെങ്കില്‍ അവരുടെ കൈവശമുള്ള പഴയ രേഖകള്‍ സമര്‍പ്പിക്കണം. നിലവില്‍ രേഖകള്‍ പ്രകാരമാണ് ഡി സിനിമാസ് ഭൂമി ദിലീപ് സ്വന്തമാക്കിയിരിക്കുന്നതെന്നും സര്‍വേ വിഭാഗം കണ്ടെത്തി. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ തിയറ്ററിന്റെ ഭൂമിയില്‍ പുറമ്പോക്ക് ഇല്ലെന്നു സ്ഥിരീകരിച്ചു. കൂടുതല്‍ കൃത്യതയ്ക്കുവേണ്ടി ഇത്തവണ യന്ത്രമുപയോഗിച്ചാണ് അളന്നത്.