രണ്ടേകാല്‍ കിലോ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകൾ കസ്‌റ്റംസ്‌ പിടികൂടി

133

കരിപ്പൂര്‍ :മലപ്പുറം ചീക്കോട് സ്വദേശി ത്വല്‍ഹത്താണ് പിടിയിലായത്‌. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്‌ വിപണിയില്‍ 78 ലക്ഷം രൂപ വില വരുന്ന രണ്ടേകാല്‍ കിലോ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാണ് കസ്‌റ്റംസ്‌ പിടികൂടിയത് . അബുദാബിയില്‍ നിന്ന് ബുധനാഴ്ച കരിപ്പൂരില്‍ എത്തിയ ഇത്തിഹാദ് എയര്‍വെയ്‌സിലാണ്‌ ഇയാള്‍ എത്തിയത്‌. മൈക്രോവേവ് ഓവനിലെ ട്രാന്‍സ്‌ഫോര്‍മറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ .

NO COMMENTS