ഇന്ത്യക്ക് പിന്നാലെ വെനസ്വലയിലും നോട്ട് പ്രതിസന്ധി

202

കരാക്കസ്: ഇന്ത്യക്ക് പിന്നാലെ വെനസ്വലയിലും നോട്ട് പ്രതിസന്ധി. ഞായറാഴ്ചയാണ് നോട്ട് അസാധുവാക്കി പ്രസിഡന്‍റ് നിക്കോളാസ് മഡുറ അസാധുവാക്കി പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും മൂല്യമുള്ള 100 ബൊളിവര്‍ ബില്ലിന്‍റെ കറന്‍സിയാണ് അസാധുവാക്കിയത്.
100 ബൊളിവര്‍ ബില്‍ പത്തു ദിവസത്തിനുള്ളില്‍ കുറഞ്ഞ മൂല്യത്തിലേക്ക് മാറ്റണം എന്നാണ് ഉത്തരവ്. ഇന്ത്യയില്‍ ഇതിന് 50 ദിവസത്തെ സമയം നല്‍കിയിരുന്നു. ചുരുങ്ങിയ സമയമാണ് നല്‍കിയതിനാല്‍ തന്നെ ബാങ്കുകളില്‍ വന്‍ തിരക്കാണുള്ളത്. സംഭവത്തെ തുടര്‍ന്ന് രാജ്യത്തെ രാഷ്ട്രീയ സാമൂഹിക സാന്പത്തിക പ്രതിസന്ധിക്ക് കാരണമായ പ്രസിഡന്‍റിന്‍റെ നടപടിയെ വിമര്‍ശിച്ച്‌ അസംബ്ലി പ്രമേയം പാസാക്കി. കള്ളപ്പണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനായാണ് നോട്ട് നിരോധനം എങ്കിലും കടുത്ത സാന്പത്തീക പ്രതിസന്ധിയാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് കടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 100 ബൊളിവര്‍ ബില്‍ പിന്‍വലിക്കുന്പോള്‍ അതിലും വലിയ നോട്ടുകളാണ് ഇനി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. നിലവിലുള്ള മൂല്യത്തിന്‍റെ 200 ഇരട്ടി മൂല്യമുള്ള നാണയങ്ങളും നോട്ടുകളും ആണ് ഇനി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് പ്രസിഡന്‍റ് പറഞ്ഞു. നേരത്തെ ഇറാനും സൗദിയും ഇത്തരത്തില്‍ നോട്ട് നിരോധനം നടപ്പാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY