കറന്‍സി ഇടപാട് രണ്ട് ലക്ഷമായി കുറയ്ക്കാന്‍ നിര്‍ദേശം

182

ന്യൂഡല്‍ഹി: കറന്‍സി ഇടപാട് നടത്താനുള്ള ഉയര്‍ന്ന പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി കുറയ്ക്കാന്‍ നിര്‍ദേശം. ധനകാര്യബില്ലില്‍ അവതരിപ്പിച്ച ഭേദഗതിയിലാണ് പുതിയ ശുപാര്‍ശ. ഫെബ്രുവരി ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കറന്‍സി ഇടപാട് നടത്താനുള്ള ഉയര്‍ന്ന പരിധി മൂന്ന് ലക്ഷമാക്കിക്കൊണ്ട് പ്രഖ്യാപനം നടത്തിയിരുന്നു. ഏപ്രില്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. അതാണിപ്പോള്‍ രണ്ട് ലക്ഷമാക്കി ഗവണ്‍മെന്റ് പുനര്‍ നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് ലക്ഷത്തിനുമേല്‍ പണം നേരിട്ട് കൈമാറ്റം ചെയ്യുന്ന ഇടപാടുകള്‍ നിയമവിരുദ്ധമാക്കാനും ഇടപാടുകാര്‍ക്ക് ശിക്ഷ ലഭിക്കാനും തക്കവിധം നിയമനിര്‍മ്മാണം നടത്തുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അറിയിച്ചിരുന്നു

NO COMMENTS

LEAVE A REPLY