ഉള്ളിവില കുതിച്ചുയരുന്നതിനിടെ ധനമന്ത്രി ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം

112

ന്യൂഡല്‍ഹി: ഉള്ളിവില കുതിച്ചുയരുന്നതിനിടെ ധനമന്ത്രി നിര്‍മല സീതാ രാമന്‍ ലോക്‌സഭയില്‍ താന്‍ അധികം ഉള്ളി കഴിക്കാറില്ലെന്ന് നടത്തിയ പരാമര്‍ശത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. ലോക്‌സഭയില്‍ എന്‍ സി പി എംപി സുപ്രിയ സുലെയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് നിര്‍മല സീതാരാമന്‍ വിവാദ പരാമര്‍ശം നടത്തിയത്. താന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ലെന്ന് അവര്‍ പറഞ്ഞു. അധികം ഉള്ളിയോ വെളുത്തുള്ളിയോ അധികം കഴിക്കുന്ന കുടുംബത്തില്‍നിന്നല്ല താന്‍ വരുന്നതെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ സീതാരാമനും കുടുംബവും ഉള്ളി കഴിക്കാറുണ്ടോ ഇല്ലയോ എന്നതിന് ഉള്ളിവില കുതിച്ചുയരുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ യാതൊരു പ്രസക്തിയുമില്ലെന്ന് സാമൂഹ മാധ്യമങ്ങളില്‍ വിമര്‍ശം ഉയര്‍ന്നു. ഉള്ളി വിലക്കയറ്റത്തെ നിര്‍മല സീതാരാമന്‍ എത്ര നിസാരമായാണ് കാണുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. രജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ഉള്ളിവി വര്‍ധനയുടെ ദുരിത അനുഭവിക്കുമ്ബോള്‍ താന്‍ അത് കഴിക്കാത്തതിനാല്‍ അതൊന്നും തന്നെ ബാധിക്കില്ലെന്ന നിലപടാണ്അവരുടേതെന്നും വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.

നിര്‍മല സീതാരാമന്‍ എക്കോണമി ക്ലാസില്‍ സഞ്ചരിക്കാത്തതിനാല്‍ അവര്‍ സമ്പത്ത് വ്യവസ്ഥയെപ്പറ്റി ആശങ്ക പ്പെടാറില്ല, സല്‍മാന്‍ ഖാന് മോശം റോഡ് ഒരു പ്രശ്‌നമേയല്ല .കാരണം അദ്ദേഹം ഫുട്പാത്തി ലൂടെയാണ് വണ്ടിയോടിക്കുന്നത് എന്നിങ്ങനെ പോകുന്നു കേന്ദ്ര ധനമന്ത്രിക്കെതിരായ പരിഹാസങ്ങള്‍. പഞ്ചാബി ഹൗസ് സിനിമയിലെ രമണ്‍ എന്ന കഥാപാത്ര ത്തിന്റെ ഡയലോഗ് അടിസ്ഥാനപ്പെടുത്തിയുള്ള പരിഹാസവും അതിനി ടയിലുണ്ട്. ഞാന്‍ ചപ്പാത്തി കഴിക്കാറില്ല, അതിനാല്‍ ഗോതമ്പ് വില എന്ന ബാധിക്കില്ലെന്നാണ് ഡയലോഗ്. എനിക്ക് സാമ്പത്തിക ശാസ്ത്രം അറിയാ ത്തതിനാല്‍ സമ്പത്ത് വ്യവസ്ഥയെക്കുറിച്ച്‌ ആകുലതയില്ല എന്നാണ് മറ്റൊരു ട്വീറ്റ്.

അതിനിടെ കേന്ദ്രമന്ത്രിയുടെ പരാമര്‍ശം ജാതിയില്‍ അഭിമാനം കൊള്ളുന്ന തരത്തിലുള്ളതാണെന്ന വിമര്‍ശവും സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നി ട്ടുണ്ട്. കടുത്ത സസ്യാഹാരികളായ ബ്രാഹ്മണ വിഭാഗക്കാര്‍ ഉള്ളിയും വെളുത്തുള്ളിയും പരമ്ബരാഗതമായി ഉപയോഗിക്കാറില്ലെന്നാണ് വിമര്‍ശം. ഈ സാഹചര്യത്തില്‍ തീര്‍ത്തും നിരുത്തരവാദ പരമായ പരാമര്‍ശമാണ് ധനമന്ത്രി നടത്തിയിട്ടുള്ളതെന്ന വിമര്‍ശമാണ് ഉയരുന്നത്. എന്നാല്‍ തന്റെ പരാമര്‍ശം അനവസരത്തില്‍ ഉപയോഗിച്ചുവെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ അവകാശവാദം.

NO COMMENTS