വിദ്യാര്‍ഥികള്‍ക്ക് നേരെ ബോംബേറ്; മൂന്ന് പേര്‍ക്ക് പരിക്കേറ്റു

191

കോഴിക്കോട്: സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ ബോംബേറ്. നാദാപുരത്ത് സംഘര്‍ഷത്തിന് പിന്നാലെയാണ് സംഭവം. ബോംബേറില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംഇറ്റി കോളജിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് ബോംബേറുണ്ടായത്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്ബ് ചെയ്യുന്നുണ്ട്.