ചെമ്പനോട വില്ലെജ് അസിസ്റ്റന്റിനെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി

233

കോഴിക്കോട്: ചെമ്പനോട വില്ലെജ് ഓഫിസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത കേസില്‍ വില്ലെജ് അസിസ്റ്റന്റ് സിലിഷിനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. സിലിഷിനെതിരെ പെരുവണ്ണാമൂഴി പൊലീസ് പേരാമ്ബ്ര ജൂഢീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കര്‍ഷകനായ ജോയിയുടെ ആത്മഹത്യക്ക് വില്ലെജ് ഉദ്യോഗസ്ഥരാണ് കാരണക്കാരെന്ന് കുടുംബം ആരോപിച്ചിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടയില്‍ സംഭവത്തില്‍ ലോകായുക്തയും ഇടപെട്ടു. ചെമ്ബനോട വില്ലേജ് ഓഫീസില്‍ ജോയ് ജീവനൊടുക്കിയ സംഭവത്തില്‍ ലോകായുക്ത സ്വമേധയാ കേസ് എടുത്തു. മുന്‍ വില്ലേജ് ഓഫീസര്‍ക്കും വില്ലേജ് അസിസ്റ്റന്റിനുമെതിരെയാണ് കേസെടുത്തത്. സസ്പെന്‍ഷനിലായ റവന്യു ഉദ്യോഗസ്ഥരോട് ജൂലൈ ഏഴിനകം നേരിട്ട് ഹാജരാകാന്‍ ലോകായുക്ത ഉത്തരവിട്ടു.