കര്‍ണാടകയില്‍ സ്ത്രീയെ വടിവാളുപയോഗിച്ച്‌ യുവാവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു

276

കര്‍ണാടകയില്‍ സ്ത്രീയെ വടിവാളുപയോഗിച്ച്‌ യുവാവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു. യുവാവ് വടിവാളുമായി ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സംഭവത്തില്‍ പ്രതിയായ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കര്‍ണാടകത്തിലെ കോലാറിലാണ് സംഭവം. കമ്മസാന്ദ്രയിലെ കൊട്ടിലിംഗേശ്വര ക്ഷേത്രത്തില്‍ ജോലി ചെയ്യുകയായിരുന്ന കുമാരിയാണ് ആക്രമണത്തിനിരയായത്.ജോലി സ്ഥലത്തെത്തിയ ഇരുപത്തിയഞ്ചുകാരനായ സന്തോഷ് വടിവാളുപയോഗിച്ച്‌ കുമാരിയെ നിരവധി തവണ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സന്തോഷിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ച്‌ സന്തോഷിനെ കൈമാറി. പരുക്കേറ്റ കുമാരിയെ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റിലായ സന്തോഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സന്തോഷ് കുമാരിയെ ആക്രമിച്ചതെന്തിനാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY