ബാങ്കിനു മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്ന രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ക്കു ഗുരുതര പരുക്ക്

179

മുസഫര്‍നഗര്‍ • മിര്‍നാപുര്‍ പട്ടണത്തില്‍ ബാങ്കിനു മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്ന രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാങ്കില്‍നിന്നു പണം വാങ്ങാനുള്ള ക്യൂവില്‍ ഒരുവിഭാഗത്തില്‍പെട്ടയാള്‍ ഇടയ്ക്കു കയറിയതു മറുവിഭാഗത്തെ ചൊടിപ്പിച്ചു. ഇത് ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. പൊലീസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. മറ്റൊരു സംഭവത്തില്‍, പണം ഇല്ലാതിരുന്നതിനെത്തുടര്‍ന്നു പഞ്ചാബ് നാഷനല്‍ ബാങ്കിനു മുന്നില്‍ മുദ്രാവാക്യം മുഴക്കിയ ജനക്കൂട്ടം കയ്രാനയില്‍ ദേശീയപാത ഉപരോധിച്ചു. കര്‍ഷകര്‍ ബാങ്കുകളുടെ ക്യൂവില്‍ നിന്നു വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയാണെന്നു ഭാരതീയ കിസാന്‍ യൂണിയന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY