ട്വ​ന്‍റി 20 : ഇ​ന്ത്യ​ക്കു 171 റ​ണ്‍​സ് വിജയ ലക്ഷ്യം

227

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി 20 മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്കു 171 റ​ണ്‍​സ് വിജയ ലക്ഷ്യം. തകര്‍ച്ചയൊടയായിരുന്നു ലങ്കയുടെ തുടക്കം. ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​മായി എങ്കിലും ലങ്ക മികച്ച സ്കോര്‍ നേടിയാണ് ബാറ്റിംഗ് അവസാനിപ്പിച്ചത്. മു​ന​വീ​ര 29 പ​ന്തി​ല്‍​നി​ന്ന് 53 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. പ്രി​യ​ഞ്ജ​ന്‍ 40 പ​ന്തി​ല്‍ 40 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. എ​ട്ടാം വി​ക്ക​റ്റി​ല്‍ ഉ​ദാ​ന​യ്ക്കൊ​പ്പം 36 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കാ​ന്‍ പ്രി​യ​ഞ്ജ​നു ക​ഴി​ഞ്ഞു. മ​റ്റാ​ര്‍​ക്കും ല​ങ്ക​ന്‍ നി​ര​യി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ പോ​ലും ക​ഴി​ഞ്ഞി​ല്ല. ഇ​ന്ത്യ​ക്കാ​യി യു​സ്വേ​ന്ദ്ര ചാ​ഹ​ല്‍ മൂ​ന്നു വി​ക്ക​റ്റ് നേ​ടി. കു​ല്‍​ദീ​പ് യാ​ദ​വ് ര​ണ്ടും ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും നേ​ടി.