ധാംബുള്ള ഏകദിനം : ഇന്ത്യ ശ്രീലങ്കയെ 9 വിക്കറ്റിന് തോല്‍പ്പിച്ചു

183

ധാംബുള്ള: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. ധാംബുളളയില്‍ നടന്ന മത്സരത്തില്‍ 9 വിക്കറ്റിനാണ് ഇന്ത്യ ലങ്കയെ തോല്‍പ്പിച്ചത്. 217 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് വേണ്ടി ശിഖര്‍ ധവാന്‍ സെഞ്ചുറിയും വിരാട് കോലി അര്‍ധസെഞ്ചുറിയും നേടി. വെറും 28.5 ഓവറില്‍ ഇന്ത്യ 220 റണ്‍സെടുത്ത് കളി തീര്‍ത്തു. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് രോഹിത് ശര്‍മയെ തുടക്കത്തിലേ നഷ്ടമായി. 13 പന്തില്‍ 4 റണ്‍സെടുത്ത ശര്‍മ റണ്ണൗട്ടാകുകയായിരുന്നു. എന്നാല്‍ വിരാട് കോലിക്കൊപ്പം ശിഖര്‍ ധവാന്‍ പ്രയാസമേതും കൂടാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 71 പന്തില്‍ സെഞ്ചുറി തികച്ച ധവാന്‍ 30 പന്തില്‍ 132 റണ്‍സുമായി പുറത്താകാതെ നിന്നു. കോലി 70 പന്തില്‍ 82 റണ്‍സടിച്ചു. നേരത്തെ മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാനാകാതെ പോയതാണ് ശ്രീലങ്കയ്ക്ക് വിനയായത്. വിക്കറ്റ് പോകാതെ 74, രണ്ട് വിക്കറ്റിന് 150 എന്ന നിലകളിലായിരുന്ന അവര്‍ വെറും 216 റണ്‍സില്‍ ഓളൗട്ടാകുകയായിരുന്നു. ഡിക് വെല്ല 64 റണ്‍സെടുത്ത് ലങ്കയുടെ ടോപ് സ്കോററായി. ഇന്ത്യയ്ക്ക് വേണ്ടി അക്ഷര്‍ പട്ടേല്‍ മൂന്നും ജാദവ്, ചാഹല്‍, ഭുമ്ര എന്നിവര്‍ 2 വീതവും വിക്കറ്റെടുത്തു.

NO COMMENTS