ശ്രീലങ്കയ്ക്ക് എതിരായ കൊളംബോ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം

288

കൊളംബോ: ശ്രീലങ്കയ്ക്ക് എതിരായ കൊളംബോ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം.
ഇന്നിംങ്സിനും 53 റണ്‍സിനും വിജയം വരിച്ച ഇന്ത്യ പരമ്ബര സ്വന്തമാക്കി.
മൂന്ന് ടെസ്റ്റുകളുടെ പരമ്ബരയില്‍ ഇന്ത്യ 2-0 ന് മുന്നിലാണ്.നാ​ലാം ദി​നം ചാ​യ​യ്ക്കു പി​രി​യു​ന്പോ​ള്‍ 343/7 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ആ​തി​ഥേ​യ​ര്‍. ചാ​യ​യ്ക്കു​ശേ​ഷം 43 റ​ണ്‍​സ് കൂ​ടി ചേ​ര്‍​ത്ത​പ്പോ​ള്‍ സ്കോ​ര്‍ 387ല്‍ ​ല​ങ്ക​യു​ടെ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ച്ചു. കു​ശാ​ല്‍ മെ​ന്‍​ഡി​സ്(110), ക​രു​ണ​ര​ത്നെ(144) എ​ന്നി​വ​രു​ടെ പോ​രാ​ട്ട​മാ​ണ് ഇ​ന്ത്യ​ന്‍ വി​ജ​യം വൈ​കി​ച്ച​ത്. ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി അ​ശ്വി​നും ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യും ജ​ഡേ​ജ​യ്ക്കു മി​ക​ച്ച പി​ന്തു​ണ ന​ല്‍​കി.

ര​ണ്ടു വി​ക്ക​റ്റി​ന് 209 റ​ണ്‍​സ് എ​ന്ന നി​ല​യി​ല്‍ മൂ​ന്നാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ല​ങ്ക​യ്ക്ക് സ്കോ​ര്‍ 238ല്‍ ​നാ​ലാം ദി​ന​ത്തി​ലെ ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. നൈ​റ്റ് വാ​ച്ച്‌മാ​നാ​യി മ​ലി​ന്ദ പു​ഷ്പ​കു​മാ​ര പു​റ​ത്ത്. പി​ന്നീ​ട് കൃ​ത്യ​മാ​യ ഇ​ട​വേ​ക​ളി​ല്‍ ബാ​റ്റ്സ്മാ​ന്‍​മാ​ര്‍ ജ​ഡേ​ജ​യ്ക്കു വി​ക്ക​റ്റു​ക​ള്‍ ന​ല്‍​കി മ​ട​ങ്ങി. സെ​ഞ്ചു​റി നേ​ടി ബാ​റ്റിം​ഗ് തു​ട​ര്‍​ന്ന ക​രു​ണ​ര​ത്നെ 144 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. എ​യ്ഞ്ച​ലോ മാ​ത്യൂ​സ് 36 റ​ണ്‍​സ് നേ​ടി. 152 റ​ണ്‍​സ് വ​ഴ​ങ്ങി​യാ​ണ് ജ​ഡേ​ജ​യു​ടെ അ​ഞ്ചു​വി​ക്ക​റ്റ് നേ​ട്ടം.

ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 622ന് ​മ​റു​പ​ടി ന​ല്‍​കി​യ ല​ങ്ക​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 183 റ​ണ്‍​സി​ല്‍ തീ​ര്‍​ന്നു. ഇ​ന്ത്യ​ക്കു 439 റ​ണ്‍​സി​ന്‍റെ ത​ക​ര്‍​പ്പ​ന്‍ ലീ​ഡ്. ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ അ​ശ്വി​ന്‍ അ​ഞ്ചു വി​ക്ക​റ്റും മു​ഹ​മ്മ​ദ് ഷാ​മി, ര​വി​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും നേ​ടി. ​ണ്ടാം ഇ​ന്നിം​ഗ്സി​നു ബാ​റ്റിം​ഗി​നി​റ​ങ്ങാ​തെ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്ലി ല​ങ്ക​യെ ഫോ​ളോ ഓ​ണി​നു വി​ളി​ച്ചു. ഫോ​ളോ ഓ​ണി​ല്‍ ല​ങ്ക​ന്‍ ബാ​റ്റ്സ്മാ·ാ​രാ​യ കു​ശാ​ല്‍ മെ​ന്‍​ഡി​സും (110) ദി​മു​ത് ക​രു​ണ​ര​ത്നെ​യും ചേ​ര്‍​ന്ന് ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍​മാ​രെ സ​മ​ര്‍​ഥ​മാ​യി നേ​രി​ട്ട​തോ​ടെ ല​ങ്ക മി​ക​ച്ച രീ​തി​യി​ലാ​ണ് മൂ​ന്നാം ദി​നം ബാ​റ്റിം​ഗ് അ​വ​സാ​നി​പ്പി​ച്ച​ത്.