കോഹ്‌ലിക്ക് സെഞ്ച്വറി; ലങ്കക്ക് 550 റണ്‍സ് വിജയലക്ഷ്യം

193

ഗാലെ: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ ശ്രീലങ്കക്ക് 550 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റിന് 240 റണ്‍സിന് ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി (103)യുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ വിജയലക്ഷ്യമൊരുക്കിയത്. 136 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതാണ് കോഹ്‌ലിയുടെ ഇന്നിംഗ്‌സ്. 23 റണ്‍സുമായി അജിങ്ക്യ രഹാനെ പുറത്താകാതെ നിന്നു. ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ നേടുന്ന മൂന്നാമത്തെ സെഞ്ച്വറിയാണിത്. ഒന്നാം ഇന്നിംഗ്‌സില്‍ ശിഖര്‍ ധവാന്‍, പുജാര എന്നിവര്‍ സെഞ്ച്വറി നേടിയിരുന്നു. ശിഖര്‍ ധവാന്‍ (14), അഭിനവ് മുകുന്ദ് (81), ചേതേശ്വര്‍ പുജാര (15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
കൂറ്റന്‍ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ലങ്കക്ക് 33 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഉപുല്‍ തരംഗ (10), ധനുഷ്‌ക ഗുണതിലക (രണ്ട്) എന്നിവരാണ് പുറത്തായത്.