ഇ​ന്ത്യ​ക്കു കൂ​റ്റ​ന്‍ സ്കോ​ര്‍ ; ശി​ഖ​ർ ധ​വാ​നും ചേ​തേ​ശ്വ​ർ പു​ജാ​രക്കും സെഞ്ചുറി

240

ഗോ​ൾ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ആ​ദ്യ ദി​നം ഇ​ന്ത്യ​ക്കു കൂ​റ്റ​ൻ സ്കോ​ർ. 56 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സടിച്ചു. ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ന്‍റെ​യും ചേ​തേ​ശ്വ​ർ പു​ജാ​ര​യു​ടെ​യും സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ൽ ഇ​ന്ത്യ ഒ​ന്നാം ദി​നം 399/3 എ​ന്ന നി​ല​യി​ൽ ബാ​റ്റിം​ഗ് അ​വ​സാ​നി​പ്പി​ച്ചു. സെ​ഞ്ചു​റി​യോ​ടെ പു​ജാ​ര(144)​യും 39 റ​ണ്‍​സു​മാ​യി അ​ജി​ൻ​ക്യ ര​ഹാ​നെ​യു​മാ​ണ് ക്രീ​സി​ൽ. ഇ​ന്ത്യ നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​റാ​ണ് ഗോ​ളി​ൽ ഇ​ന്ത്യ അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ് ലി​ക്ക് തു​ട​ക്ക​ത്തി​ൽ​ത​ന്നെ തി​രി​ച്ച​ടി ല​ഭി​ച്ചു. സ്കോ​ർ 27ൽ ​എ​ത്തി​യ​പ്പോ​ൾ 12 റ​ണ്‍​സ് നേ​ടി​യ ഓ​പ്പ​ണ​ർ അ​ഭി​ന​വ് മു​കു​ന്ദി​നെ നു​വാ​ൻ പ്ര​ദീ​പ് പു​റ​ത്താ​ക്കി. എ​ന്നാ​ൽ പി​ന്നീ​ട് ഒ​ത്തു​ചേ​ർ​ന്ന ധ​വാ​ൻ-​പൂ​ജാ​ര സ​ഖ്യം അ​നാ​യാ​സം സ്കോ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 253 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി.

168 പന്തില്‍ 31 ഫോറിന്റെ അകമ്പടിയോടെ ധവാന്‍ 190 റണ്‍സടിച്ചു. തന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറിയിലേക്ക് നീങ്ങവെ നുവാന്‍ പ്രദീപാണ് ധവാന്റെ വില്ലനായത്. പ്രദീപിന്റെ പന്തില്‍ എയ്ഞ്ചലോ മാത്യൂസിന് ക്യാച്ച് നല്‍കുകയായിരുന്നു ധവാന്‍. ധ​വാ​ൻ കൂറ്റന്‍ സ്കോ​ർ ചെ​യ്ത​താ​ണ് ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച സ്കോ​റി​ന് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 167 പ​ന്ത് മാ​ത്രം നേ​രി​ട്ട ധ​വാ​ൻ 31 ബൗ​ണ്ട​റി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ 190 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. പി​ന്നാ​ലെ​യെ​ത്തി​യ നാ​യ​ക​ൻ വി​രാ​ട് കോ​ഹ് ലി(3)​ക്ക് പ​ക്ഷേ തി​ള​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ൽ പു​ജാ​ര​യ്ക്കു കൂ​ട്ടാ​യി ര​ഹാ​നെ എ​ത്തി​യ​തോ​ടെ ഇ​ന്ത്യ വീ​ണ്ടും പി​ടി​മു​റു​ക്കി. ഇ​രു​വ​രും ചേ​ർ​ന്ന് നാ​ലാം വി​ക്ക​റ്റി​ൽ ഇ​തേ​വ​രെ 113 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്. ആ​ദ്യ​ദി​നം വീ​ണ് മൂ​ന്നു വി​ക്ക​റ്റു​ക​ളും നു​വാ​ൻ പ്ര​ദീ​പ് സ്വ​ന്ത​മാ​ക്കി.

NO COMMENTS