ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

180

മുംബൈ• ന്യൂസീലന്‍ഡിനെതിരായ അഞ്ചു മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന സ്പെഷ്യലിസ്റ്റ് സുരേഷ് റെയ്ന, അമിത് മിശ്ര, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. അതേസമയം, ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ കളിക്കുന്ന ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. എം.എസ്.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്ത ടീമിനെ എം.എസ്.ധോണി തന്നെ നയിക്കും. ഒക്ടോബര്‍ 16 മുതലാണ് ഏകദിന പരമ്ബരയ്ക്ക് തുടക്കമാകുക.ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍ എന്നിവര്‍ക്ക് പരുക്കായതിനാല്‍ മന്‍ദീപ് സിങ്ങാണ് രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണറുടെ റോളിലെത്തുക.
ന്യൂസീലന്‍ഡിനെതിരായ പരമ്ബരയ്ക്കു പിന്നാലെ ഓസ്ട്രേലിയ, ബംഗ്ലദേശ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ പരമ്ബരകളും കളിക്കേണ്ടത് കണക്കിലെടുത്താണ് അശ്വിന്‍, ജഡേജ, ഷാമി എന്നിവര്‍ക്ക് വിശ്രമം നല്‍കാനുള്ള തീരുമാനം.
സിംബാബ്വെയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമില്‍ അംഗങ്ങളായിരുന്ന ഏഴു പേരെ ഒഴിവാക്കിയിട്ടുണ്ട്. അമ്ബാട്ടി റായിഡു, ഫൈസ് ഫസല്‍, റിഷി ധവാന്‍, ബരീന്ദര്‍ സ്രാന്‍, ജയ്ദേവ് ഉനദ്ഘട്ട്, യുശ്വേന്ദ്ര ചാഹല്‍, കരുണ്‍ നായര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. അതേസമയം, കേദാര്‍ യാദവ്, മനീഷ് പാണ്ഡെ, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്‍, ധവാല്‍ കുല്‍ക്കര്‍ണി, ജസ്പ്രീത് ബുംറ എന്നിവരെ നിലനിര്‍ത്തി.
ഇന്ത്യന്‍ ടീം: എം.എസ്.ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), വിരാട് കോഹ്‍ലി, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, മന്‍ദീപ് സിങ്, മനീഷ് പാണ്ഡെ, സുരേഷ് റെയ്ന, കേദാര്‍ യാദവ്, ജയന്ത് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, അമിത് മിശ്ര.

NO COMMENTS

LEAVE A REPLY