ഗുവാഹത്തി ഏകദിനം ; വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

290

ഗുവാഹത്തി : വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകർപ്പൻ ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 323 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 42.1ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. നായകൻ കോഹ്‌ലിയും (140 റൺസിന് ഔട്ട് ), രോഹിത് ശര്‍മ(152)യുമാണ് ഇന്ത്യയുടെ വിജയശിൽപ്പികൾ. ശിഖർ ധവാൻ 4 റൺസ് എടുത്തു പുറത്തായി. തകര്‍പ്പന്‍ സെഞ്ചുറി നേടിയ മധ്യനിര ബാറ്റ്സ്മാന്‍ ഹെറ്റ്മെറിന്റെ ബാറ്റിംഗ് കരുത്തിലാണ് വിന്‍ഡീസ് 322 റണ്‍സെടുത്തത്.

സ്കോര്‍ ബോർഡ് ; വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ 322/8, ഇന്ത്യ ; 42.1 ഓവറിൽ 326/2

NO COMMENTS