ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ; രോഹിത് ശര്‍മയ്ക്ക് ഡബിള്‍ സെഞ്ചുറി

411

മൊഹാലി: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിന മത്സരത്തില്‍ രോഹിത് ശര്‍മയ്ക്ക് ഡബിള്‍ സെഞ്ചുറി. ഏകദിന ചരിത്രത്തില്‍ മൂന്ന് ഡബിള്‍ സെഞ്ചുറി നേടുന്ന ഏക ബാറ്റ്സ്മാനെന്ന നേട്ടം ഇനി രോഹിത്തിന് സ്വന്തം. 153 പന്തില്‍ 208 റണ്‍സോടെ രോഹിത് പുറത്താകാതെ നിന്നു. 13 ഫോറും 12 സിക്സും അടങ്ങിയതായിരുന്നു ഇന്ത്യന്‍ നായകന്റെ ഇന്നിങ്സ്. സച്ചിന്‍ സെവാഗ് എന്നിവരാണ് ഏകദിനത്തില്‍ ഇരട്ടസെഞ്ചുറി നേടിയ മറ്റ് താരങ്ങള്‍. ലങ്കയ്ക്കെതിരെ ഇന്ത്യ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. 393 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ലങ്കയ്ക്കു മുന്നില്‍ വെച്ചിരിക്കുന്നത്. ടോസ് നേടിയ ലങ്ക ഫീല്‍ഡിങ് തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് ബാറ്റിങിനിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ തന്നെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

NO COMMENTS