സിപിഎം പ്രവർത്തകർ എസ്ഐയുടെ കഴുത്തിനു പിടിച്ചു തള്ളി

173

മലപ്പുറം ∙ എടവണ്ണ എസ്ഐയെ സിപിഎം ലോക്കൽ കമ്മിറ്റി ഭാരവാഹിയും സംഘവും കയ്യേറ്റം ചെയ്തതായി കാട്ടി പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയിലെ സംഭവവികാസങ്ങളുടെ തുടർച്ചയായാണ് നടപടി. ഇന്നലെ വൈകിട്ട് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് സ്റ്റേഷനിലെത്തിച്ച ഒതായി സ്വദേശിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ രാത്രി സ്റ്റേഷനിലെത്തി. വാക്കേറ്റത്തിനിടെ അപരമര്യാദയായി പെരുമാറിയെന്നും എസ്ഐയുടെ കഴുത്തിനു പിടിച്ചു തള്ളിയെന്നുമാണ് കേസ്.

എസ്ഐ കെ.എം.സന്തോഷ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ജാഫർ, അംഗം സാജിദ് ബാബു എന്നിവരുൾപ്പെടെ 25 പേർക്കെതിരെയാണ് കേസ്. അതേസമയം, ഒതായി സ്വദേശിയെ എസ്ഐ അന്യായമായി കസ്റ്റഡിയിൽ വയ്ക്കുകയായിരുന്നെന്നും എസ്ഐയെ മർദിച്ചിട്ടില്ലെന്നുമാണ് സിപിഎം പ്രവർത്തകർ പറയുന്നത്.