താനൂരില്‍ സിപിഎം – ലീഗ് സംഘര്‍ഷം

201

മലപ്പുറം: താനൂരിനടുത്ത് ഉണ്യാലില്‍ സിപിഎം-ലീഗ് സംഘര്‍ഷത്തിനിടെ പൊലീസിനു നേരെ അക്രമം. സംഘര്‍ഷം നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു.
തിരൂര്‍ ഡിവൈഎസ്‌പി സന്തോഷ്, താനൂര്‍ എസ്ഐ സുമേഷ് സിവില്‍ പോലീസ് ഉദ്യോസ്ഥരായ ലൂഷ്യസ്, മനു, ജോസ് പ്രകാശ് എന്നിവര്‍ക്കു പരിക്കേറ്റു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു അക്രമം. പ്രതികളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും ഇവര്‍ മുമ്പ് പല കേസുകളിലും പ്രതികളാണെന്നും പൊലിസ് പറഞ്ഞു.
പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്ത് പരിക്കേറ്റ ഡിവൈഎസ്‌പിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാസങ്ങളായി സിപിഎം-ലീഗ് സംഘര്‍ഷം താനൂര്‍ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ മാസവും താനൂരില്‍ കേസില്‍ പ്രതിയായ ലീഗുകാരനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ ആക്രമിക്കപ്പെട്ടിരുന്നു.