ഗീത ഗോപിനാഥിനെ നിയമിച്ചതില്‍ സി.പി.എം കേന്ദ്ര നേതൃത്വം ഇടപെടില്ല

203

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചതില്‍ സി.പി.എം കേന്ദ്ര നേതൃത്വം ഇടപെടില്ല. സംസ്ഥാന നേതൃത്വമാണ് വിഷയത്തില്‍ തീരുമാനം എടുക്കേണ്ടതെന്ന് സി.പി.എം കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഗീത ഗോപിനാഥിന്‍റെ നിയമനത്തിനെതിരെ എതിര്‍പ്പുയര്‍ന്നു. ഗീത ഗോപിനാഥിന്റെ നിയമനത്തിനെതിരെ വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു.
ഇടത് നയങ്ങള്‍ക്ക് വിരുദ്ധമായ സാമ്പത്തിക നയത്തിന്‍റെ വക്താവാണ് ഗീത ഗോപിനാഥ് എന്നതാണ് എതിര്‍പ്പിന്റെ കാരണം. അതേസമയം വി.എസിനെതിരായ പി.ബി കമ്മീഷന്‍ കമ്മീഷന്‍ ഉടന്‍ യോഗം ചേരും.