സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു .

59

കണ്ണൂർ : തലശ്ശേരി പുന്നോലിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ന്യൂമാഹിയിലും തലശ്ശേരിയിലും ഹർത്താൽ പ്രഖ്യാപിച്ചു. കൊരമ്പയിൽ താഴെ കുനിയിൽ ഹരിദാസൻ (54) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

കൊലപാതകത്തിനു പിന്നിൽ ആർ.എസ്.എസ്. ആണെന്ന് സിപിഎം ആരോപിച്ചു. സിപിഎമ്മിന്റെ സജീവ പ്രവർത്തകനാണ് മരിച്ച ഹരിദാസൻ. മൽസ്യത്തൊഴിലാളിയായ ഹരിദാസൻ ജോലി കഴിഞ്ഞ് രാത്രിയോടെ മടങ്ങിവരുമ്പോഴാണ് നിഷ്ഠൂരമായ കൊലപാതകം നടന്നത്. ഹരിദാസന്റെ വീടിന്റെ മുന്നിൽവെച്ച് ഒരു സംഘം ആൾക്കാർ പതി യിരുന്ന് ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട് ഒരു കാൽ വെട്ടിമാറ്റിയ നിലയിലാണ്.

മൃതദേഹത്തിൽ നിരവധി വെട്ടുകൾ ഏറ്റിട്ടുണ്ട്. ശബ്ദം കേട്ടെത്തിയ നാട്ടുകാർ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തി ച്ചെങ്കിലും പരിസൻ മടിച്ചിരുന്നു. പിന്നീട് മൃതദേഹം പരിയ മെഡിക്കൽ കോളേജി ലേക്ക് മാറ്റി പ്രദേശത്ത് പ്രശ്നങ്ങളൊന്നും നിലനിന്നിരുന്നില്ല എന്നാണ് വിവരം.

NO COMMENTS