ആര്‍എസ്‌എസ് ഭീകരപ്രസ്ഥാനം ; സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്

244

കണ്ണൂര്‍: ആര്‍എസ്‌എസ് ഭീകരപ്രസ്ഥാനമെന്നു വീണ്ടും തെളിയിച്ചതായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. കൂത്തുപറമ്ബ് പോലീസ് സ്റ്റേഷന്‍ ആക്രമണം ഇതിന്റെ തെളിവാണ്. ആര്‍എസ്‌എസ് ഭീകര പ്രസ്ഥാനമാണെന്നു തെളിയിക്കുന്ന വിധത്തിലാണ് ജില്ലയിലെ പ്രവര്‍ത്തനം. ഒരുപാട് രാഷ്ട്രീയ കൊലപാതകങ്ങളാണ് ആര്‍എസ്‌എസ് ജില്ലയില്‍ നടത്തിയത്. അറസ്റ്റിലായ പ്രേംജിത്ത് ഉള്‍പ്പടെയുള്ള ക്വട്ടേഷന്‍ സംഘത്തിനു ആര്‍എസ്‌എസ് കണ്ണൂര്‍ ജില്ലയില്‍ നടത്തിയ കൊലപാതകത്തില്‍ പങ്കുണ്ട്. ഇവരെ സംരക്ഷിക്കുന്ന നയമാണ് ആര്‍എസ്‌എസ് നേതൃത്വം സ്വീകരിക്കുന്നത്. ഇതിന്റെ ഉദാഹരണമാണ് പാനൂര്‍ കുറ്റേരിയില്‍ ആര്‍.എസ്.എസുകാര്‍ പാല്‍വില്പനക്കാരനായ ചന്ദ്രനെ കഴിഞ്ഞദിവസം ആക്രമിച്ചതിനു പിന്നിലെ കാരണമെന്നു സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറയുന്നു.